ഭാരത് ജോഡോ യാത്ര: ഒല്ലൂർ നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് പ്രചാരണ പരിപാടി സംഘടിപ്പിച്ചു


പട്ടിക്കാട്: ഭാരത് ജോഡോ യാത്ര തൃശ്ശൂരിൽ എത്തുന്നതിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ്സ് ഒല്ലൂർ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഭാരത് ജോഡോ യാത്രയുടെ പ്രചരണ വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു. നടത്തറ സെന്ററിൽ നിന്നു ആരംഭിച്ച ഘോഷയാത്രയിൽ യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡന്റും യാത്രയുടെ പബ്ലിസിറ്റി ചെയർമാനുമായ ജിത്ത് ചാക്കോക്ക് ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് കെ സി അഭിലാഷും മുതിർന്ന കോൺഗ്രസ് നേതാക്കളായ ഭാസ്‌കരൻ അദംകാവിലും വി വി മുരളിധരനും, എം എൽ ബേബിയും, കെ എൻ വിജയകുമാറും, ബിന്ദു കാട്ടുങ്ങലും ചേർന്ന് പതാക കൈമാറി. വിളംബര യാത്ര മൂർക്കനിക്കരയിൽ സമാപിച്ചു. യൂത്ത് കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറിമാരായ അൽജോ ചാണ്ടി, സുധി തട്ടിൽ, സന്ദീപ് സഹദേവൻ, വിനീഷ് പ്ലാച്ചേരി, ലിപിഷ് ചിറയത്ത്, കാവ്യ രജീത്ത്, മണ്ഡലം പ്രസിഡന്റുമാരായ രാജിവ് മാരാർ, പ്രവീൺ രാജു, ജിന്റോ ജോർജ്, ടിറ്റോ തോമസ്, ധനീഷ്, നന്ദകുമാർ, അരുൺ മേനക്കത്ത് തുടങ്ങിയവർ നേതൃത്വം നൽകി. മണ്ഡലം കോൺഗ്രസ് പ്രസിഡന്റുമാരായ ജോബി ജേക്കബ്, ശോഭചന്ദ്രൻ, സിനോയ് സുഭ്രമണ്യം എന്നിവർ ആശംസകൾ അറിയിച്ചു.



Post a Comment

0 Comments