വിലങ്ങന്നൂർ. വാർഡിലെ നിർധന രോഗികൾക്ക് സാമ്പത്തിക സഹായം നൽകാനായി വാർഡ് മെമ്പർ ഷൈജു കുരിയൻ സംഘടിപ്പിച്ച ഓണം ബംബർ ചലഞ്ചിൽ ലോട്ടറി ടിക്കറ്റ് വിൽപനയിലൂടെ സമാഹരിച്ചത് ഒരു ലക്ഷത്തിലേറെ രൂപ. 500 ടിക്കറ്റുകളുടെ വിൽപനയാണ് ലക്ഷ്യമിട്ടതെങ്കിലും 1010 ടിക്കറ്റുകൾ വിറ്റഴിക്കപ്പെട്ടു. 90 രൂപയാണ് ഒരു ടിക്കറ്റ് വിറ്റാൽ ലഭിക്കുന്ന കമ്മീഷൻ. ഇതു കൂടാതെ വിവിധ ടിക്കറ്റുകൾക്കായി 1,41,000 രൂപയുടെ സമ്മാന തുകയും ലഭിച്ചു. ഇതിന്റെ കമ്മീഷൻ തുകയും ഉൾപ്പെടുത്തും. 8 പേർക്ക് അയ്യായിരം രൂപ വീതവും, 17 പേർക്ക് 3000 രൂപ വീതവും, 12 പേർക്ക് 2000 രൂപ വീതവും, 26 പേർക്ക് 1000 രൂപ വീതവുമാണ് സമ്മാനമായി ലഭിച്ചത്. ഈ സദുദ്യമത്തെ ഇരു കൈയ്യും നീട്ടി സ്വീകരിച്ച മുഴുവൻ പേർക്കും നന്ദി അറിയിക്കുന്നതായി ഷൈജു കുരിയൻ പറഞ്ഞു. മെമ്പർക്കൊപ്പം കുരിയാക്കോസ് ഫിലിപ്പ്, കെ.വി .ബിനു, സജി ആഡ്രൂസ്, അജോഷ് ഗർവ്വാസിസ്, ജിനീഷ് മാത്യു എന്നിവരും ബമ്പർ ചലഞ്ചിന്റെ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.


0 Comments