ക്ലാർക്ക് ഒഴിവ്
കുന്നംകുളം ഗവ. പോളിടെക്‌നിക്കിൽ ഓഫീസ് ക്ലാർക്ക് ഒഴിവുണ്ട്. യോഗ്യത: പത്താം ക്ലാസ് പാസ്. അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ 13ന് രാവിലെ 10ന് ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം.
ഐടിഐകളിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്
പട്ടികജാതി വികസന വകുപ്പിന് കീഴിൽ തൃശൂർ ജില്ലയിൽ പ്രവർത്തിക്കുന്ന ഐടിഐകളിൽ ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു. ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ 2 ഒഴിവ് (എരുമപ്പെട്ടി ഐടിഐ), സർവേയർ 1 ഒഴിവ് (എങ്കക്കാട് ഐടിഐ) എന്നീ തസ്തികകൾക്ക് 3 വർഷത്തെ സിവിൽ എഞ്ചിനീയറിംഗ് ഡിപ്ലോമയാണ് യോഗ്യത. 3 വർഷത്തെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിപ്ലോമയുള്ളവർക്ക് പുല്ലൂറ്റ് ഐടിഐയിലും നടത്തറ ഐടിഐയിലുമുള്ള കാർപെന്റർ ഒഴിവിലേക്ക് അപേക്ഷിക്കാം. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. ബയോഡേറ്റയും അസ്സൽ സർടിഫിക്കറ്റുകളും കോപ്പികളും സഹിതം സെപ്റ്റംബർ 15ന് രാവിലെ 11 മണിക്ക് കോഴിക്കോട് എലത്തൂർ ഗവ. ഐടിഐയിൽ വെച്ച് നടക്കുന്ന അഭിമുഖത്തിൽ ഹാജരാകണം. ഫോൺ: 0495 2371451, 0495 2461898.
പീച്ചി കെ.എഫ്.ആർ.ഐ ഇൽ കൺസൾറ്റന്റ് (ടെക്‌നിക്കൽ ഐടി) ഒഴിവ്
കേരള വന ഗവേഷണ സ്ഥാപനത്തിൽ കൺസൾറ്റന്റ് (ടെക്‌നിക്കൽ ഐടി) താൽക്കാലിക ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: സയൻസ് വിഷയങ്ങളിൽ ഒന്നാം ക്ലാസ് ബിരുദം, പിജിഡിസിഎ / ഡിസിഎസ്/ എംസിഎ, അംഗീകൃത സ്ഥാപനത്തിൽ നിന്ന് ഔഷധസസ്യങ്ങളും അനുബന്ധ മേഖലകളിലും പ്രോഗ്രാമിലും ഡാറ്റാബേസ് മാനേജ്‌മെന്റിൽ കുറഞ്ഞത് പത്തുവർഷത്തെ പരിചയം. ഗവേഷണ അക്കാദമിക് സ്ഥാപനങ്ങളിൽ പ്രവൃത്തിപരിചയം, വെബ് ഡിസൈനിങ് , ബുക്ക് ഐ ഇ സി മെറ്റീരിയൽ ഡിസൈനിങ് എന്നിവയിൽ പരിചയം അഭികാമ്യം. പ്രതിമാസം 40,000 രൂപ ഫെലോഷിപ്പ്. അപേക്ഷകർക്ക് 01.01.2022ന് 60 വയസ് കവിയരുത്. പട്ടികജാതി, പട്ടികവർഗക്കാർക്ക് അഞ്ചും മറ്റ് പിന്നോക്ക വിഭാഗക്കാർക്ക് മൂന്ന് വർഷവും നിയമാനുസൃതമായ ഇളവ് ലഭിക്കും. താത്പര്യമുള്ളവർ സെപ്റ്റംബർ 19ന് രാവിലെ 10 മണിക്ക് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ പീച്ചിയിലുള്ള ഓഫീസിൽ നടത്തുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. വിശദവിവരങ്ങൾക്ക് www.kfri.res.in
പീച്ചി കെ.എഫ്.ആർ.ഐ ഇൽ കൺസൾറ്റന്റ് (ടെക്‌നിക്കൽ നഴ്‌സറി/ ക്യുപിഎം മാനേജ്‌മെന്റ് ) ഒഴിവ്
കേരള വന ഗവേഷണ സ്ഥാപനത്തിൽ കൺസൾറ്റന്റ്(ടെക്‌നിക്കൽ നഴ്‌സറി/ ക്യു പിഎം മാനേജ്‌മെന്റ് ) താൽക്കാലിക ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബോട്ടണി/ ഫോറസ്ട്രി ഇവയിൽ ഏതെങ്കിലും വിഷയത്തിൽ ഒന്നാംക്ലാസ് ബിരുദാനന്തരബിരുദം, ഔഷധസസ്യങ്ങളിലെ നഴ്‌സറി, അഗ്രോ ടെക്‌നിക്‌സ്, ക്യു പി എം മാനേജ്‌മെന്റ് എന്നിവയിൽ കുറഞ്ഞത് അഞ്ചു വർഷത്തെ ഗവേഷണ പരിചയം. അപൂർവ്വവും വംശനാശ ഭീഷണി നേരിടുന്നതുമായ ഇനങ്ങളുടെ ഫീൽഡ് ബോട്ടണി യിലും നഴ്‌സറി ടെക്‌നിക്കുകളിലും പരിചയം, പ്രൊജക്റ്റ് വികസനത്തിലും മാനേജ്‌മെന്റിലും പരിചയം, പരിശീലനങ്ങൾ/ വർക്ക് ഷോപ്പുകൾ നടത്തുന്നതിൽ പരിചയം തുടങ്ങിയവ അഭികാമ്യം. പ്രതിമാസം 40,000 രൂപ ഫെലോഷിപ്പ്. അപേക്ഷകർക്ക് 01.01.2022ന് 40 വയസ് കവിയരുത്. പട്ടികജാതി, പട്ടികവർഗക്കാർക്ക് അഞ്ചും മറ്റ് പിന്നോക്ക വിഭാഗക്കാർക്ക് മൂന്ന് വർഷവും നിയമാനുസൃതമായ ഇളവ് ലഭിക്കും. താത്പര്യമുള്ളവർ സെപ്റ്റംബർ 19ന് രാവിലെ 10 മണിക്ക് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ പീച്ചിയിലുള്ള ഓഫീസിൽ നടത്തുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. വിശദവിവരങ്ങൾക്ക് www.kfri.res.in
നീറ്റ് എൻട്രൻസ് കോച്ചിംഗിന് അപേക്ഷ ക്ഷണിച്ചു
പട്ടികവർഗ്ഗ വികസന വകുപ്പ് 2023 നീറ്റ് എൻട്രൻസ് പരീക്ഷ എഴുതുന്നതിന് താൽപ്പര്യമുള്ള പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കായി എൻട്രൻസ് കോച്ചിംഗ് ക്ലാസുകൾ ആരംഭിക്കുന്നു. 2022 മാർച്ചിൽ പ്ലസ് ടു സയൻസ്, കണക്ക് വിഷയങ്ങളെടുത്ത് വിജയിച്ച കുട്ടികൾക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പരിശീലനത്തിന്റെ മുഴുവൻ ചെലവ്, താമസം, ഭക്ഷണം എന്നിവയും ഓണം, ക്രിസ്മസ് അവധിക്കാലത്ത് രക്ഷിതാവിനെകൂട്ടി വീട്ടിൽ പോയി വരുന്നതിനുള്ള ചെലവും
സർക്കാർ വഹിക്കുന്നതാണ്. താൽപ്പര്യമുള്ളവർ പേര്, മേൽവിലാസം, ഫോൺ തുടങ്ങിയ വിശദവിവരങ്ങൾ രേഖപ്പെടുത്തിയിട്ടുള്ള വെള്ളക്കടലാസിലുള്ള അപേക്ഷയോടൊപ്പം പരിശീലനത്തിൽ പങ്കെടുക്കുന്നതിന് കുട്ടിയുടേയും രക്ഷിതാവിന്റെയും സമ്മതപത്രം, പ്ലസ് ടു പരീക്ഷകളുടെ സർട്ടിഫിക്കറ്റിന്റെ പകർപ്പ്, 2022ലെ നീറ്റ് എൻട്രൻസ് പരീക്ഷ എഴുതിയവരെങ്കിൽ പരീക്ഷക്ക് ലഭിച്ച സ്‌കോർ വ്യക്തമാക്കുന്ന രേഖയുടെ പകർപ്പ്, ജാതി, വരുമാന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവയും സമർപ്പിക്കേണ്ടതാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി സെപ്റ്റംബർ 15. അപേക്ഷിക്കേണ്ട വിലാസം: ട്രൈബൽ ഡെവലപ്പ്‌മെന്റ് ഓഫീസർ, ഒന്നാം നില, മിനി സിവിൽ സ്‌റ്റേഷൻ, ചാലക്കുടി പിഒ, പിൻ680307. ഫോൺ 04802706100.
മഹാരാജാസ് ടെക്‌നോളജിക്കൽ ഇൻസ്റ്റിറ്റിയൂട്ടിൽ ഇൽ ഗസ്റ്റ് ലക്ചറർ ഒഴിവ്
മഹാരാജാസ് ടെക്‌നോളജിക്കൽ ഇൻസ്റ്റിറ്റിയൂട്ടിൽ മെക്കാനിക്കൽ വിഭാഗത്തിൽ ഗസ്റ്റ് ലക്ചറർ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനത്തിനായി ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു. അനുബന്ധ ട്രേഡിൽ ബിടെക് ഫസ്റ്റ് ക്ലാസ് യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. 14ന് ബുധനാഴ്ച രാവിലെ 10 മണിക്ക് എഴുത്ത് പരീക്ഷയും കൂടിക്കാഴ്ചയും നടത്തുന്നതാണ്. കൂടിക്കാഴ്ച സമയത്ത് യോഗ്യത സർട്ടിഫിക്കറ്റ്, തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് എന്നിവയുടെ അസലും പകർപ്പും ഹാജരാക്കേണ്ടതാണ്. ഫോൺ: 04872333290



0 Comments