പീച്ചി. വിലങ്ങന്നൂരിൽ കെ എഫ് ആർ ഐ കോമ്പൗണ്ടിലെ മരം കടപുഴകി വീണ് പീച്ചി ഡാം റോഡിലെ ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് പുലർച്ചെ നാലുമണിയോടെ ചടച്ചി ഇനത്തിൽപ്പെട്ട വലിയ മരമാണ് റോഡിലേക്ക് വീണത്. കെ എഫ് ആർ ഐ വിത്ത് വിതരണ കേന്ദ്രത്തിന് മുന്നിലാണ് സംഭവം നടന്നത്. വാഹനങ്ങളുടെ തിരക്കില്ലാത്ത സമയമായതിനാൽ വലിയ അപകടം ഒഴിവായി. തൃശ്ശൂരിൽ നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റും പീച്ചി പോലീസും നാട്ടുകാരും ചേർന്ന് ഇതുവഴിയുള്ള വാഹനഗതാഗതം
പുനസ്ഥാപിച്ചുകൊണ്ടിരിക്കുന്നു. പ്രദേശത്തെ വൈദ്യുതി ലൈനും തകരാറിൽ ആയിട്ടുണ്ട്. പ്രദേശത്ത് അനേകം മരങ്ങൾ ഇപ്രകാരം അപകട ഭീഷണി ഉയർത്തി നിൽക്കുന്നതായി വാർഡ് മെമ്പർ ഷൈജു കുര്യൻ പറഞ്ഞു. അധികൃതർക്ക് പലവട്ടം പരാതി നൽകിയെങ്കിലും നടപടി ഉണ്ടായിട്ടില്ല. എത്രയും വേഗം ഇതിനെതിരെ ഒരു നടപടി ഉണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സീനിയർ ഫയർ ആൻഡ് റസ്‌ക്യു ഓഫീസർ ജ്യോതികുമാർ , മറ്റ് ഓഫീസർമാരായ ജിമോദ്, ജിബിൻ ബാബു, രമേശ്, മഹേഷ് എന്നിവരും പീച്ചി പോലീസ് ഉദ്യോഗസ്ഥർ, വാർഡ് മെമ്പർ ഷൈജു കുര്യൻ തുടങ്ങിയവരും സ്ഥലത്തെത്തി.



0 Comments