സെന്റ് ആന്റൺ വിദ്യാപീഠത്തിൽ ദേശീയ കായിക ദിനം ആചരിച്ചു


പീച്ചി. വിലങ്ങന്നൂർ സെന്റ് ആന്റൺ വിദ്യാപീഠത്തിൽ ദേശീയ കായിക ദിനം ആചരിച്ചു. ആഗസ്റ്റ് 29 ന് ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ സൈക്കിൾ റാലി വിവിധ ഹൗസുകളുടെ നേത്യത്വത്തിലാണ് സംഘടിപ്പിച്ചത്. രാവിലെ 10 ന് വിദ്യാലയങ്കണത്തിൽ നിന്നാരംഭിച്ച സൈക്കിൾ റാലി പ്രിൻസിപ്പാൾ ജെന്നി ജെയിംസ്, മാനേജർ സിസ്റ്റർ പ്രിയ എന്നിവർ ചേർന്ന് ഫ്‌ലാഗ് ഓഫ് ചെയ്തു. റാലിയിൽ വിദ്യാർത്ഥികൾക്കൊപ്പം അധ്യാപകരായ അമൽ, അബിൻ എന്നിവരും പങ്കെടുത്തു.



Post a Comment

0 Comments