പട്ടിക്കാട്: പീച്ചി ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ നടന്ന വിനായക ചതുർത്തി മഹോത്സവത്തിന് വെളുപ്പിന് നാലുമണിക്ക് പള്ളിയുണർത്തലോടെ തുടക്കം കുറിച്ചു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ഷിബു ശ്രീധരൻ തന്ത്രികളുടെയും മേൽശാന്തി സുനിൽ ശാന്തിയുടെയും മുഖ്യകാർമികത്വത്തിലാണ് ക്ഷേത്രാചാര ചടങ്ങുകൾ നടന്നത്. ഗണപതിഹോമം, മോദകം, ഒറ്റയപ്പം, അട, ഉണ്ണിയപ്പം, കലശാഭിഷേകം, കറുകമാല എന്നീ പ്രധാന വഴിപാടുകളാണ് ആഘോഷത്തിന്റെ ഭാഗമായി ക്ഷേത്രത്തിൽ നടന്നത്. ക്ഷേത്രാചാര ചടങ്ങുകൾക്കു ശേഷം 10.30 ന് ആനയൂട്ടും നടന്നു. ക്ഷേത്രം മേൽശാന്തി സുനിൽ ശാന്തി ഗജ പൂജ നടത്തുകയും ഗജവീരന് ഊട്ട് സമർപ്പിക്കുകയും ചെയ്തു. തുടർന്ന് ഭക്തജനങ്ങളും ആനയൂട്ടിൽ പങ്കാളികളായി. ഭക്തജനങ്ങൾക്ക് പ്രസാദ ഊട്ട് ഉണ്ടായിരുന്നു.


0 Comments