ഭാരത് ജോഡോ യാത്ര: മഹിളാ കോൺഗ്രസ് ഒല്ലൂർ നിയോജക മണ്ഡലം കൺവെൻഷൻ സംഘടിപ്പിച്ചു.


മണ്ണുത്തി. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി മഹിളാ കോൺഗ്രസ്  ഒല്ലൂർ നിയോജക മണ്ഡലം കൺവെൻഷൻ  സംഘടിപ്പിച്ചു.  നിയോജകമണ്ഡലം പ്രസിഡന്റ് ശകുന്തള സജീവ് അധ്യക്ഷത വഹിച്ച കൺവെൻഷൻ മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ലീലാമ്മ തോമസ് ഉദ്ഘാടനം ചെയ്തു.കോൺഗ്രസ്‌ പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ 
ഒരുമിക്കുന്ന ചുവടുകൾ ഒന്നാകുന്നരാജ്യം എന്ന മുദ്രാവാക്യം ഏറ്റെടുത്താണ്  രാഹുൽ ഗാന്ധി യാത്ര നയിക്കുന്നത് എന്ന് ഉദ്ഘാടന പ്രസംഗത്തിൽ ലീലാമ്മ തോമസ് പറഞ്ഞു.
കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് കെസി അഭിലാഷ് മുഖ്യ അതിഥിയായിരുന്നു. 
കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് എം യു മുത്തു തങ്ങൾ, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി കെ എസ് തങ്കമണി, നടത്തറ ഗ്രാമപഞ്ചായത്ത് പ്രതിപക്ഷനേതാവ് ബിന്ദു കാട്ടുങ്ങൽ, ഷീന ചന്ദ്രൻ,
മിനി വിനോദ്, ഷെർലി മോഹനൻ, ജിൻസി ഷാജി, ഓമന ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി.  മഹിളാ കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം  ആയിരം അത്തപ്പൂക്കളം ഇടുന്നതിന്റെ ഭാഗമായി ഭാരത് ജോഡോ മെഗാ പൂക്കളം ഇട്ടതിനുശേഷം ആണ് കൺവെൻഷൻ ആരംഭിച്ചത്. തുടർന്ന് ഓണാഘോഷ ചടങ്ങുകളും സംഘടിപ്പിച്ചു.



Post a Comment

0 Comments