പട്ടിക്കാട്. കെഎസ്ഇബി സെക്ഷൻ ഓഫീസിൽ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി പി രവീന്ദ്രൻ ഉദ്ഘാടനം ചെയ്ത ആഘോഷ പരിപാടിയിൽ അസിസ്റ്റന്റ് എൻജിനീയർ ഷിബു അധ്യക്ഷത വഹിച്ചു. സബ് എഞ്ചിനീയർ മോൻസി സ്വാഗതം പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സാവിത്രി സദാനന്ദൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ.ടി. ജലജൻ, വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ വി അനിത, പഞ്ചായത്ത് മെമ്പർ ബീന പൗലോസ്, മണ്ണുത്തി സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് നിക്സൺ, ജീവനക്കാരായ ഡെന്നിസ്, കുര്യാക്കോസ്, റാഫി മഞ്ഞളി, ബിനോയി പിഎം എന്നിവർ സംസാരിച്ചു. ജീവനക്കാരുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.


0 Comments