ബാലസാഹിത്യ അവാർഡ് നേടിയ ഡോ. ടി വി സജീവിന് പതിനാറാം വാർഡിന്റെ ആദരം


പട്ടിക്കാട്. ബാലസാഹിത്യ അവാർഡ് നേടിയ കേരള വന ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ ഡോ. ടി വി സജീവിനെ കണ്ണാറ പതിനാറാം വാർഡിന്റെ നേതൃത്വത്തിൽ ആദരിച്ചു. 'ജൈവഘടികാരം' എന്ന കൃതിക്കാണ് അവാർഡ് ലഭിച്ചത്. വാർഡ് മെമ്പർ രേഷ്മ സജീഷ്, വാർഡ് കൺവീനർ എം ബാലകൃഷ്ണൻ, ബ്രാഞ്ച് സെക്രട്ടറി എൻ എസ് സഹജൻ, വാർഡ് വികസന സമിതി അംഗങ്ങളായ ലിജോ പി.ജെ, എൻ സുബ്രഹ്മണ്യൻ തുടങ്ങിയവർ പങ്കെടുത്തു.



Post a Comment

0 Comments