പാണഞ്ചേരി പഞ്ചായത്ത് കുടുംബശ്രീയുടെ ഓണച്ചന്ത ആരംഭിച്ചു

പട്ടിക്കാട്. പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിന് സമീപത്തായി ഓണവിപണി ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് പി പി രവീന്ദ്രൻ ആദ്യ വിഭവങ്ങൾ ഏറ്റുവാങ്ങിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് സാവിത്രി സദാനന്ദൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ.ടി ജലജൻ, കുടുംബശ്രീ ചെയർപേഴ്സൺ ഉഷ മോഹൻ, വൈസ് ചെയർപേഴ്സൺ മിനി ജോണി, ജെൻഡർ റിസോഴ്സ് കൗൺസിലർ മേരി സണ്ണി എന്നിവർ പരിപാടിയിൽ പങ്കെടുത്ത സംസാരിച്ചു. പച്ചക്കറികളും ഓണ പലഹാരങ്ങളും ആണ് ഇവിടെ നിന്നും ലഭിക്കുക ചന്ത മൂന്ന് ദിവസം പ്രവർത്തിക്കും.



Post a Comment

0 Comments