വൈസ് മെൻ ഇന്റർനാഷണലിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ കാമ്പയിൻ സംഘടിപ്പിച്ചു


പട്ടിക്കാട്. വൈസ് മെൻ ഇന്റർനാഷണൽ വെസ്റ്റ് ഇന്ത്യാ റീജിയൺ തൃശ്ശൂർ ഡിസ്ട്രിക്ടിന്റെ നേതൃത്വത്തിൽ റീജിയണൽ തലത്തിൽ ഹൈസ്‌കൂളുകൾ കേന്ദ്രീകരിച്ച് ലഹരി വിരുദ്ധ കാമ്പയിൻ സംഘടിപ്പിച്ചു. പാലക്കാട് ധോണിയിലെ വൈസ് മെൻ ക്ലബ് ഓഫ് ലീഡ് കോളേജ് വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്‌ലാഷ് മോബും, ലഘുലേഖ വിതരണവും, ലഹരി വിരുദ്ധ സന്ദേശങ്ങളും കാമ്പയിന്റെ ഭാഗമായി നടന്നു. അതോടൊപ്പം സ്‌കൂൾ വിദ്യാർത്ഥികളെ കൊണ്ട് പ്രതിജ്ഞ എടുപ്പിക്കുകയും ചെയ്തു. പട്ടിക്കാട് സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ പീച്ചി പോലിസ് സ്‌റ്റേഷൻ ഹൗസ് ഓഫീസർ കെ.സി. ബൈജു പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു. ഡിസ്ടിക്ട് ഗവർണർ വൈസ് മെൻ അരവിന്ദാക്ഷൻ, റീജിയണൽ ബുളളറ്റിൻ എഡിറ്റർ വൈസ് വുമൺ അനിത ബെന്നി,  ഡിസ്ടിക്ട് സെക്രട്ടറി ബെന്നി വടക്കൻ, ഡിസ്ടിക്ട് ട്രഷറാർ വിനോദ് എന്നിവരും പീച്ചി, വെള്ളാനി ഹിൽസ് , ചുവന്നമണ്ണ് , പട്ടിക്കാട്, ആശാരിക്കാട്, മണ്ണുത്തി എന്നീ ക്ലബ്ബുകളിലെ ഭാരവാഹികളും മെമ്പർമാരും പങ്കെടുത്തു. തൃശ്ശൂർ ദേവമാത സിഎംഐ പബ്ലിക്ക് സ്‌കൂളിൽ വച്ച് നടന്ന കാമ്പയിനിൽ എസിപി കെ എ തോമസ് മുഖ്യാതിഥി ആയിരുന്നു. റീജിയൺ ഡയറക്ടർ വൈസ് മെൻ പി ഐ അനിൽ , പാസ്റ്റ് ആർഡി മാരായ വർഗ്ഗീസ് ചെറി, സി റ്റി റപ്പായി, പാസ്റ്റ് എൽആർഡി നിമ്മി റപ്പായി എന്നിവരും പരിപാടിയിൽ പങ്കെടുത്തു.



Post a Comment

0 Comments