പീച്ചി. കേരളത്തിൽ ടൂറിസം മേഖലയിൽ നടപ്പാക്കാൻ സാധിക്കുന്ന വിവിധ പദ്ധതികളെക്കുറിച്ച് പുനരാലോചന നടത്തി അവ പ്രാവർത്തികമാക്കാൻ ശ്രമിക്കണമെന്ന് പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ഡിഎംസി വൈസ് ചെയർമാനുമായ പി.പി രവീന്ദ്രൻ പറഞ്ഞു. എങ്കിൽ മാത്രമേ ടൂറിസം മേഖലയിൽ വരുമാനം വർധിക്കൂ എന്നും വികസനം സാധ്യമാകൂ എന്നും അദ്ദേഹം പറഞ്ഞു. ലോക ടൂറിസം ദിനത്തോടനുബന്ധിച്ച് പീച്ചിഡാം ഗാർഡനിൽ നടന്ന ചിത്രരചനാമത്സരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പന്ത്രണ്ടാം വാർഡ് മെമ്പർ സ്വപ്‌ന രാധാകൃഷ്ണൻ, പീച്ചി ഗവ. ഹയർസെക്കണ്ടറി സ്‌കൂൾ അധ്യാപിക ശോഭ, പീച്ചി ഡിഎംസി മാനേജർ ഇർചാർജ് സൗമ്യ എന്നിവർ സംസാരിച്ചു. ചിത്രരചനാ മത്സരത്തിൽ പീച്ചി ഗവ. ഹയർസെക്കണ്ടറി സ്‌ക്കൂൾ, എൽപി സ്‌കൂൾ വിദ്യാർത്ഥികൾ പങ്കെടുത്തു. വിജയികൾക്കുള്ള സമ്മാനം പ്രസിഡന്റ് നൽകി. പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും പ്രോത്സാഹന സമ്മാനവും നൽകി.
.jpeg)

0 Comments