പട്ടിക്കാട്. പീച്ചി ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ താളിക്കോട് ജീവൻ ജ്യോതി പബ്ലിക് സ്കൂളിൽ ആന്റി നാർക്കോട്ടിക് ക്ലബ് രൂപീകരിച്ചു. പീച്ചി സ്റ്റേഷൻ ഹൗസ് ഓഫീസർ കെ സി ബൈജു ബോധവൽക്കരണ ക്ലാസെടുത്തു. മയക്കുമരുന്നിന്റെ ഉപയോഗം സ്കൂൾ വിദ്യാർത്ഥികളിൽ ഉണ്ടാക്കുന്ന ശാരീരിക മാനസിക പ്രശ്നങ്ങളെക്കുറിച്ചും അതുമൂലം സമൂഹം നേരിടേണ്ടി വരുന്ന വിപത്തുകളെ കുറിച്ചും അദ്ദേഹം വിശദമായി സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ സിബി ചാക്കോ അധ്യക്ഷത വഹിച്ചു. നാർക്കോട്ടിക് ക്ലബ്ബിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് സീനിയർ സിപിഒ പി.എഫ്. ഫ്രിൻസൻ വിശദീകരിച്ചു. ക്ലബ്ബ് പ്രസിഡണ്ടായി സിസ്റ്റർ സിബി ചാക്കോ, വൈസ് പ്രസിഡൻറ് സാബു വാഴക്കാല, അംഗങ്ങളായി അധ്യാപികയായ ഷൈനി, സിസ്റ്റർ സിനി മാത്യു, ജിഷ സുജിത്ത്, ബെന്നി ചുണ്ടേക്കാടൻ തുടങ്ങിയവരെ തിരഞ്ഞെടുത്തു. ലഹരിയുടെ ഉപയോഗമോ, വ്യാപാരമോ സംബന്ധിച്ച് വിവരം ലഭിക്കുന്നവർക്ക് താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. പോലീസ് എമർജൻസി ഹെൽപ്പ് ലൈൻ: 112, പീച്ചി പോലീസ് സ്‌റ്റേഷൻ: 0487 2284040, 9497980556, YODHAV WHATSAPP No: 99 95 96 66 66 (ഇതിലേക്ക് സന്ദേശം അയക്കുന്ന ആളിന്റെ വിവരങ്ങൾ പോലീസിന് ലഭിക്കില്ല. നിങ്ങളുടെ സന്ദേശം മാത്രമേ ലഭിക്കുകയുള്ളു എന്നതാണ് ഈ വാട്ട്‌സ്ആപ്പ് നമ്പറിന്റെ പ്രത്യേകത)

0 Comments