സ്നേഹസമ്മാനവുമായി തുല്യതാ വിദ്യാർത്ഥികൾ പട്ടിക്കാട് സ്കൂളിൽ എത്തി


പട്ടിക്കാട്. പട്ടിക്കാട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ 2022 പത്താംതരം തുല്യതാ പരീക്ഷ എഴുതിയ വിദ്യാർത്ഥികൾ സ്കൂളിലേക്ക് സ്നേഹസമ്മാനവുമായി എത്തി. സ്കൂളിൽ നടന്ന പരിപാടിയിൽ പത്താംതരം തുല്യത  വിദ്യാർത്ഥി ലീഡർ പി ആർ സതീഷും മറ്റു വിദ്യാർത്ഥികളും ചേർന്ന് സ്കൂൾ പ്രധാന അധ്യാപിക സീമ ടീച്ചർക്ക് സമ്മാനമായ പ്രിൻറർ കൈമാറി. 23 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. സ്കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പ് കൺവീനർ പി വി സുദേവൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എസ്എംസി ചെയർമാൻ ജയ്സൺ സാമുവൽ തുല്യതാ പരീക്ഷാ പ്രേരക് ഷീബ മറ്റു ടീച്ചർമാർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.



Post a Comment

0 Comments