വൈദ്യരത്‌നം ദിനാചരണം നടത്തി


പട്ടിക്കാട്. ചുവന്നമണ്ണ് വൈദ്യരത്‌നം ഗ്രൂപ്പ് വൈദ്യരത്‌നം ദിനാചരണം നടത്തി. ചുവന്നമണ്ണ് യൂണിറ്റിൽ വെച്ചു നടന്ന ദിനാചരണവും ആയുർവേദ മെഡിക്കൽ ക്യാമ്പും പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈദ്യരത്‌നം ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ.ഇ.ടി. യദു നാരായണൻ മൂസ്സ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പീച്ചി പോലീസ് സബ് ഇൻസ്‌പെക്ടർ കെ.സി.ബൈജു മുഖ്യാതിഥിയായിരുന്നു. പഞ്ചായത്ത് അംഗങ്ങളായ കെ.പി.ചാക്കോച്ചൻ, ബിജോയ് ജോസ് എന്നിവർ ആശംസകൾ അറിയിച്ചു. മുന്നൂറോളം ആളുകൾ മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്തു. വൈദ്യരത്‌നം ഗ്രൂപ്പ് ചീഫ് ജനറൽ മാനേജർ ടി.എൻ നീലകണ്ഠൻ, ചുവന്നമണ്ണ് യൂണിറ്റ് ഹെഡ്ഡ് ഫിനിസ്റ്റ് പി.എ. എന്നിവർ സംസാരിച്ചു. വഴക്കുംപാറ എസ്എൻ കോളേജിൽ വെച്ചുനടത്തിയ സ്ത്രീ ശാക്തീകരണ പരിപാടിയായി അംഗനയുടെ ബോധവത്ക്കരണ ക്ലാസ്സിന് ഡോ.ഗോപിക കെ. നേതൃത്വം നൽകി. ചുവന്നമണ്ണ് എഎൽപി സ്‌കൂളിൽ വെച്ചു നടന്ന ആരോഗ്യ ശുചിത്വ ബോധവത്ക്കരണ പരിപാടിക്ക് ഡോ പ്രനിഷ കെ നേതൃത്വം നൽകി.


Post a Comment

0 Comments