കണ്ണാറയിൽ കുടുംബശ്രീയുടെ കാന്റീൻ തുറന്നു


കണ്ണാറ. പാണഞ്ചേരി പഞ്ചായത്തിലെ കുടുംബശ്രീയുടെ നേതൃത്വത്തിൽ കണ്ണാറയിൽ കാന്റീൻ പ്രവർത്തനം ആരംഭിച്ചു.  കുടുംബശ്രീ സി ഡി എസിനു കീഴിലുള്ള ബഥെൽ സംഘത്തിലെ നാല് അംഗങ്ങൾ ചേർന്ന് കണ്ണാറ പെട്രോൾ പമ്പിന് സമീപം ആരംഭിച്ച തനിമ എന്ന പേരിൽ കുടുംബശ്രീ കാന്റീൻ തുടങ്ങിയത്. കാന്റീനിന്റെ  ഉദ്ഘാടനം പാണഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ നിർവഹിച്ചു. കുടുംബശ്രീ ചെയർപേഴ്‌സൺ ഉഷ മോഹനൻ അധ്യക്ഷയായിരുന്നു. പഞ്ചായത്ത് അംഗങ്ങളായ റെജീന ബാബു, സുശീല രാജൻ, സി ഡി എസ് മെമ്പർ ലിൻഡ, കുടുംബശ്രീ വൈസ് ചെയർപേഴ്‌സൺ മിനി ജോണി, കമ്മ്യൂണിറ്റി കൗൺസിലർ മേരി സണ്ണി, കുടുംബശ്രീ ബ്ലോക്ക് കോർഡിനേറ്റർ ചിത്ര എന്നിവർ പങ്കെടുത്തു.


Post a Comment

0 Comments