പട്ടിക്കാട്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചുവന്നമണ്ണ് യൂണിറ്റ് രൂപീകരിച്ചു. ഒല്ലൂർ നിയോജകമണ്ഡലം ചെയർമാൻ ബിജു എടക്കളത്തൂർ യോഗം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ടായി ജോസ് വല്ലൂരാൻ, ജനറൽ സെക്രട്ടറി ലിനേഷ് പി.എസ്., ട്രഷറർ ജൂബിൽ ജോണി, എക്‌സിക്യൂട്ടീവ് ഭാരവാഹികളായി പോൾ മേക്കാട്ടിൽ, ബിജു കൈനിക്കര, മുരളി പാറയ്ക്കൽ, പൗലോസ് കവനാകുടി, കെ.ടി. എലിയാസ് ജോർജ് തെക്കുംപാടം, പ്രസാദ് കുടിലിൽ, സിന്ധു ദിലീപ്, താര ഷാജി എന്നിവരെയും തിരഞ്ഞെടുത്തു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം പ്രഹ്ലാദൻ, നിയോജകമണ്ഡലം ജനറൽ കൺവീനർ, ശേഖരൻ, യൂത്ത് വിംഗ് തൃശൂർ ജില്ലാ പ്രസിഡണ്ട് എം.കെ അബി, പട്ടിക്കാട് യൂണിറ്റ് പ്രസിഡണ്ട് ജോബി പറപ്പള്ളി, പട്ടിക്കാട് യൂണിറ്റ് ജനറൽ സെക്രട്ടറി തിമോത്തി പറപ്പുള്ളി പട്ടിക്കാട് എക്‌സിക്യൂട്ടീവ് അംഗവും ചുവന്നമണ്ണ് യൂണിറ്റ് കോഡിനേറ്റ് അംഗവുമായ അജു തോമസ് എന്നിവർ പ്രസംഗിച്ചു.


0 Comments