വ്യാപാരി വ്യവസായി സമിതി മെറിറ്റ് അവാർഡ് വിതരണവും ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു


പട്ടിക്കാട്. വ്യാപാരി വ്യവസായി സമിതി പാണഞ്ചേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മെറിറ്റ് അവാർഡ് വിതരണവും, മെമ്പർഷിപ്പ് കാമ്പയിനും, ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു. സംസ്ഥാന ജോയിന്റ് സെക്രട്ടറി ബെന്നി ഇമ്മട്ടി പരിപാടികൾ ഉദ്ഘാടനം ചെയ്തു. പീച്ചി സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.സി ബൈജു മുഖ്യാതിഥിയായിരുന്നു. ജില്ലാ പ്രസിഡന്റ് മിൽട്ടൺ തലക്കോട്ടൂർ, സെക്രട്ടറി ബാബു ആന്റണി, ജോയി പ്ലാശ്ശേരി, സിപിഐഎം പാണഞ്ചേരി ലോക്കൽ കമ്മിറ്റി സെക്രട്ടറി മാത്യു നൈനാൻ, വാർഡ് മെമ്പർ ആനി ജോയ്, ഏരിയ സെക്രട്ടറി രാജേന്ദ്രൻ മുല്ലപ്പിളളി, ഏരിയ പ്രസിഡന്റ് വർഗ്ഗീസ് തെക്കേക്കര, യൂണിറ്റ് സെക്രട്ടറി ബാബു കൊള്ളന്നൂർ, പ്രസിഡന്റ് പി.പി സണ്ണി, ട്രഷറർ കൃഷ്ണൻകുട്ടി തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.



Post a Comment

0 Comments