മണ്ണുത്തി. അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ മണ്ണുത്തി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അന്ധവിശ്വാസത്തിനും അനാചാരങ്ങൾക്കും എതിരെ ജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു. പൂച്ചട്ടിയിൽ നടന്ന പരിപാടി എ.ഐ.ഡി.ഡബ്ല്യു.എ തൃശൂർ ജില്ല വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ ഉദ്ഘാടനം ചെയ്തു. മണ്ണുത്തി ഏരിയ സെകട്ടറി പ്രിയ മണികണ്ഠൻ അദ്ധ്യക്ഷയായി. നടത്തറ ഈസ്റ്റ് സെക്രട്ടറി ശൈല ഭാസി, നടത്തറ വെസ്റ്റ് സെകട്ടറി ഷീന ഷാജു, ആനി ജോയ്, സജി ജെയ്‌സൺ തുടങ്ങിയവർ പങ്കെടുത്തു.


0 Comments