പട്ടിക്കാട്. പ്രധാനമന്ത്രി ഗ്രാമീണ സഡക്ക് യോജന പദ്ധതിയുടെ തുടർ പ്രവർത്തനങ്ങളുടെ ഭാഗമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പാണഞ്ചേരി, ചാത്തംകുളം, താൡക്കോട് എന്നീ പ്രദേശങ്ങളിൽ റോഡ് ബെയറിംഗ് ടെസ്റ്റ് നടത്തി. ആറ് മാസത്തിനുള്ളിൽ റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ സാധിക്കുമെന്ന് അധികൃതർ അറിയിച്ചതായി വാർഡ് മെമ്പർ ആരിഫ റാഫി പറഞ്ഞു. എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ഡേവിഡ്, അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയർ റോസ് സോളി, അസി.എഞ്ചിനീയർ സംഗീത, ഡ്രോയിങ് ബ്രാഞ്ച് ഫസ്റ്റ് ഗ്രേഡ് ഓവർസിയർ മുഹമ്മദ് സാലിഹ്, ഓവർസിയർ മനോജ്, കോഴിക്കോട് എഞ്ചിനീയറിങ് ലാബിൽ നിന്നുള്ള ഉദ്യോഗസ്ഥർ തുടങ്ങിയവർ സ്ഥലത്തെത്തിയിരുന്നു.


0 Comments