പട്ടിക്കാട്. ഗാന്ധിജയന്തി ദിനത്തിൽ പട്ടിക്കാട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്‌കൂളിന്റെയും എൽപി സ്‌കൂളിന്റെയും ചുറ്റുമതിലിന് മുൻഭാഗത്ത് പീച്ചി വൈസ് മെൻ പ്രവർത്തകരുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. പീച്ചി പോലീസ് സ്‌റ്റേഷൻ ഹൗസ് ഓഫീസർ കെ സി ബൈജു ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. വൈസ്‌മെൻ ഇൻറർനാഷണൽ ക്ലബ്ബ് പ്രസിഡണ്ട് ഷാജി മാത്യു അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് പി.പി. രവീന്ദ്രൻ, വൈസ് പ്രസിഡണ്ട് സാവിത്രി സദാനന്ദൻ, വാർഡ് മെമ്പർ ആനി ജോയ്, ജനമൈത്രി പോലീസിന് വേണ്ടി ഫ്രിൻസൻ വർഗ്ഗീസ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സെക്രട്ടറി വിനോദ് എം.സി., ട്രഷറർ സുജിത്ത് ചൊവ്വക്കാരൻ, അംഗങ്ങളായ അരവിന്ദാക്ഷൻ, ജോബി, മനോജ്, തോംസൺ എന്നിവർ പങ്കെടുത്തു.


0 Comments