പട്ടിക്കാട്: മഹിളാ കോൺഗ്രസ് പീച്ചി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പീച്ചിയിൽ ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് ബിന്ദു ബിജുവിന്റെ അധ്യക്ഷതയിൽ ചേർന്ന അനുസ്മരണ യോഗം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ സി അഭിലാഷ് ഉദ്ഘാടനം ചെയ്തു. ലീലാമ്മ തോമസ്, തങ്കമണി കെ എസ്, ജിന്ന് ജോയ്, സുശീല രാജൻ, പൗലോസ് കറുത്തേടത്ത്, ബിജു ഐസക് ഇടപ്പാറ, യാക്കോബ് പയ്യപ്പിള്ളി, ആൻറണി ചിറ്റിലപ്പിള്ളി, തങ്കായി കുര്യൻ, ബേബി, ബേസിൽ തമ്പി, ഓമന, ഷാലി, മേരി, മേരിക്കുട്ടി തുടങ്ങിയവർ പങ്കെടുത്തു.


0 Comments