വയോജനങ്ങൾക്ക് കരുതലുമായി സെന്റ് ആന്റൺ വിദ്യാപീഠം


വിലങ്ങന്നൂർ. ലോകവയോജന ദിനത്തിൽ സെന്റ് ആന്റൺ വിദ്യാപീഠത്തിലെ അധ്യാപകരും വിദ്യാർത്ഥികളും കണ്ണാറയിലുള്ള ശ്രീപരമേശ്വരി ഗ്രാമ സേവാസമിതിയുടെ മാതൃസദനം സന്ദർശിച്ചു. അധ്യാപകരും വിദ്യാർത്ഥികളും ചേർന്നൊരുക്കിയ കലാപരിപാടികൾ അന്തേവാസികളുടെ മനസ്സിന് ഏറെ ആശ്വാസവും സന്തോഷും പകർന്നു നൽകി. തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ ലഭിച്ച അവസരം അമ്മമാരും നല്ല രീതിയിൽ തന്നെ വിനിയോഗിച്ചു. മാതൃസദനത്തിലെ എല്ലാ അമ്മമാർക്കും സെന്റ് ആന്റൺ വിദ്യാപീഠം ഉപഹാരങ്ങൾ നൽകി ആദരിച്ചു. പ്രിൻസിപ്പാൾ ജെന്നി ജെയിംസിനോടൊപ്പം അധ്യാപകരായ മീരാഭായ്, ബിന്ദു, എബിൻ ഘീരമഹ സിസ്റ്റർ പ്രിയ എന്നിവർ നേതൃത്വം നൽകി.


Post a Comment

0 Comments