വിലങ്ങന്നൂർ: മനക്കപ്പാടം പരേതനായ ചക്കിയത്ത് കുഞ്ഞുവാറു ഭാര്യ മറിയാമ്മ ചേടത്തിക്ക് സുമനസുകളുടെ സഹായത്തോടെ കിടപ്പാടം ഒരുങ്ങുന്നു. വാർഡ് മെമ്പർ ഷൈജു കുരിയന്റെയും പ്രദേശ വാസികളുടെയും പരിശ്രമഫലമായാണ് നിയമത്തിന്റെ നൂലാമാലകളിൽ കുടുങ്ങി അവഗണിക്കപ്പെട്ട വീടിന്റെ പുനർനിർമ്മാണത്തിന് വഴിയൊരുങ്ങിയത്. ഷൈജു കുരിയന്റെ സുഹൃത്തും പട്ടിക്കാട് ഗ്രെയ്‌സ് ഹോട്ടൽ ഉടമയുമായ ബേബി തുറപ്പുറവുമായി ഇക്കാര്യങ്ങൾ പങ്കുവെക്കുകയും ബേബിയും സുഹൃത്തുക്കളും ഉൾപ്പെടുന്ന പീച്ചി എസ്എസ്എൽസി 92-93 ബാച്ചിലെ 'ഒരുമ കൂട്ടായ്മ' കൂടിയാലോചിച്ച് തങ്ങളുടെ സഹപാഠിയായ മാരാക്കൽ സ്വദേശിയും പ്രവാസിയുമായ കൈയ്യാണിക്കൽ ബിനോയിയെ വിവരം അറിയിക്കുകയും ചെയ്തു. വീട് നിർമ്മിച്ച് നൽകാമെന്ന് അദ്ദേഹം ഉറപ്പുനൽകുകയും ചെയ്തു. ഇതിന്റെ ഭാഗമായി തകർന്നു കിടന്ന പഴയ വീട് പൊളിച്ച് മാറ്റി തറ നിരപ്പാക്കുന്ന പണികൾ ഷൈജു കുരിയന്റെ നേതൃത്വത്തിൽ സുഹൃത്തുക്കൾ ചേർന്ന് പൂർത്തിയാക്കി. കുരിയാക്കോസ് ഫിലിപ്പ്, ബേബി തുറപ്പുറം, പ്രസന്നൻ, ദീപക് വെള്ളക്കാരി, ഷിജു എ.ജി., ടി.ജി ജോർജ്ജ്, ദേവസ്സിക്കുട്ടി, ജിനീഷ് മാത്യു, ബിജോയ് ചക്കാലക്കൽ, മനു, പൗലോസ് തുറപ്പുറം എന്നിവരും മറിയാമ്മ ചേടത്തിയുടെ ബന്ധുക്കളും പങ്കെടുത്തു.


0 Comments