പട്ടിക്കാട് . ദേശീയപാതയിൽ മുടിക്കോട് ജങ്ഷനിൽ അടിപ്പാതയ്ക്ക് അനുമതി ലഭിച്ചതിനെ തുടർന്ന് പീച്ചി പാണഞ്ചേരി മേഖലകളിലെ ബിജെപി പ്രവർത്തകർ മധുരം വിതരണം ചെയ്ത് ആഹ്ലാദം പങ്കുവച്ചു. ബിജെപി പാണഞ്ചേരി ഏരിയ പ്രസിഡന്റ് വിപിൻദാസ്, പീച്ചി ഏരിയാ ജനറൽ സെക്രട്ടറി നിധിൻ അയ്യപ്പത്ത്, വൈസ് പ്രസിഡണ്ട് അനീബ് പാണ്ടാരി, പാണഞ്ചേരി ഏരിയ ജനറൽ സെക്രട്ടറി ബൈജു, പീച്ചി ഏരിയ സെക്രട്ടറി ദിലീപ്, കർഷകമോർച്ച മണ്ഡലം പ്രസിഡന്റ് ഗിരീഷ്, മുടിക്കോട് ഓട്ടോ തൊഴിലാളി യൂണിയൻ പ്രസിഡന്റ് സുജിത്ത്, ബൂത്ത് പ്രസിഡന്റ് സന്തോഷ്, കമ്മിറ്റി അംഗങ്ങളായ പോൾ, സെൽവ പ്രസാദ്, സുനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.


0 Comments