പട്ടിക്കാട്. പാണഞ്ചേരി പഞ്ചായത്തിലെ സ്ഥിര താമസക്കാരും നിർധനരും നിരാലംബരുമായ കിഡ്‌നി, കാൻസർ രോഗികളിൽ നിന്ന് പട്ടിക്കാട് സെറാഫ്‌സ് ചാരിറ്റബിൽ സൊസൈറ്റിയുടെ തുടർ ചികിത്സാ സഹായപദ്ധതിയിലേയ്ക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് രോഗം മാറുന്നതുവരെ എല്ലാ മാസവും സഹായം ലഭിക്കും. സെറാഫ്‌സിന്റെ പട്ടിക്കാട് എംജി റോഡിൽ മേക്കാട്ടിൽ ടവേഴ്‌സിലുള്ള ഓഫീസിൽ നിന്നും ലഭിക്കുന്ന അപേക്ഷ ഫോറത്തിൽ ചികിത്സ രേഖകൾ സഹിതം ഒക്ടോബർ 10ന് മുൻപായി അപേക്ഷിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: ജനറൽ കൺവീനർ. ഫോൺ: 9496046772, 9745006772.


0 Comments