പീച്ചി. ഏറെ നാളുകളായി വൃക്ക സംബന്ധമായ അസുഖത്തിന് ചികിത്സയിൽ കഴിയുന്ന ചെട്ടിയാംകുന്നേൽ ജിൻസൻ വർഗ്ഗീസ് (34) വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി സുമനസ്സുകളുടെ സഹായം തേടുന്നു. പീച്ചി വില്ലേജിൽ പുത്തൂർ ഗ്രാമപഞ്ചായത്തിലെ അഞ്ചാംവാർഡ് സ്വദേശിയായ ജിൻസൻ എറണാകുളം അമൃത ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്. വൃക്കകൾ പൂർണ്ണമായി പ്രവർത്തനരഹിതമാകുന്നതിനാൽ അവ അടിയന്തരമായി മാറ്റി വെക്കണമെന്നാണ് ഡോക്ടർമാരുടെ നിർദ്ദേശം. ആഴ്ചയിൽ രണ്ടു തവണ ഡയാലിസിസ് നടത്തുന്നുണ്ട്. അമ്മയാണ് ജിൻസന് വൃക്ക നൽകുന്നത്. ഭാര്യയും ഒരു വയസ്സുള്ള മകളും അടങ്ങിയ ഇവരുടെ കുടുംബം സാമ്പത്തികമായി വളരെ പിന്നാക്കാവസ്ഥയിലാണ്. അതിനാൽ ശസ്ത്രക്രിയയ്ക്കും തുടർചികിത്സക്കും കുടുംബത്തിന്റെ ഒരു വർഷത്തെ സംരക്ഷണത്തിനുമായി ജിൻസൻ ചികിത്സാ ധനസഹായ സമിതി രൂപീകരിച്ചിട്ടുണ്ട്. റവന്യു മന്ത്രി കെ. രാജൻ, എം പി ടി.എൻ. പ്രതാപൻ, പുത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണൻ, മാന്ദാമംഗലം സെ.മേരീസ് യാക്കോബായ സുറിയാനി പള്ളി വികാരി ഫാ. എൽദോ എം. ജോയ് എന്നിവരാണ് രക്ഷാധികാരികൾ. ഏകദേശം 20 ലക്ഷത്തോളം രൂപ ചെലവ് വരുമെന്നതിനാൽ ചികിത്സാസഹായ ഫണ്ടിലേക്ക് ഉദാരമതികൾ സംഭാവന നൽകണമെന്ന് ചികിത്സാധന സഹായ സമിതി ചെയർപേഴ്‌സൺ മിനി സാബു (ഒല്ലൂക്കര ബ്ലോക്ക് മെമ്പർ:
8606552649), കൺവീനർ മിനി റെജി (വാർഡ് മെമ്പർ: 9744 920805), ട്രഷറർ കെ.ടി. മോഹനൻ (9747373000) പയ്യനം വാർഡ് മെമ്പർ കെ. വി. അനിത, (സബ് കമ്മിറ്റി ചെയർമാൻ: 9745284295) എന്നിവർ അഭ്യർത്ഥിച്ചു.
JINSON VARGHESE CHIKILSA SAHAYA SAMITHI ,
Kerala Gramin Bank, Cherumkuzhy
A/c. No.: 40728101023503
IFSC code: KLGB0040728
G Pay - 9946632356


0 Comments