പട്ടിക്കാട്. പാണഞ്ചേരി ഗ്രാമപഞ്ചായത്തിൽ ഹരിത കർമ്മ സേനയുടെ രണ്ടാം വാർഷികം ആഘോഷിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ.ടി ജലജൻ ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.വി. അനിതാ വാസ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹരിത കർമ്മ സേന കൺസോർഷ്യം പ്രസിഡണ്ട് ബിന്ദു വിനോദ് സ്വാഗതം പറഞ്ഞു. സെക്രട്ടറി റാണി സജി, ട്രഷറർ ശരണ്യ ആർ, പഞ്ചായത്ത് സെക്രട്ടറി പി.ആർ. ജോൺ, വിവിധ മെമ്പർമാർ, കുടുംബശ്രീ ചെയർപേഴ്‌സൺ ഉഷ മോഹൻ, ഹരിത കേരള മിഷൻ കോഡിനേറ്റർ ബിൻഷ തുടങ്ങിയവർ സംസാരിച്ചു. മികച്ച ഹരിതകർമ്മ സേന പ്രവർത്തനത്തിന് മുൻ അസിസ്റ്റൻറ് സെക്രട്ടറി വാസുദേവൻ, വി.ഇ.ഒ സിബി തോമസ് എന്നിവരെ ആദരിച്ചു. ഹരിത കൺസോർഷ്യം അംഗം ആനി ജോയ് നന്ദി പറഞ്ഞു.ഹരിത കർമ്മ സേനാംഗങ്ങളുടെ കലാവിരുന്നും ഉണ്ടായിരുന്നു.

.jpeg)
0 Comments