പട്ടിക്കാട്. ഗാന്ധിജയന്തിയോടനുബന്ധിച്ച് പട്ടിക്കാട് സെന്റ് അൽഫോൺസ സ്‌കൂളിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. സ്‌കൂൾ പ്രിൻസിപ്പാൾ റെയ്‌സൽ പോൾ അധ്യക്ഷത വഹിച്ചു. കുട്ടികൾ തയ്യാറാക്കിയ ഗാന്ധി ചിത്രങ്ങളുടെ പ്രദർശനവും ഉണ്ടായിരുന്നു. കുട്ടികളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ സ്‌കൂൾ പരിസരം വൃത്തിയാക്കി. അധ്യാപകരായ മിമോ ജോസ്, അനിത കെ. മേനോൻ, നിമിഷ ജയരാജ്, അശ്വതി രാജേഷ് തുടങ്ങിയവർ നേതൃത്വം നൽകി.


0 Comments