ക്വിസ് മത്സരത്തിൽ അനാമികയ്ക്കും അതുല്യയ്ക്കും രണ്ടാം സ്ഥാനം


പീച്ചി. ദേശീയ വന്യജീവി വാരാചരണത്തിന്റെ ഭാഗമായി കേരള വനം വകുപ്പ് പീച്ചി വാഴാനി ഡിവിഷൻ ഒക്ടോബർ 3ന് വിവിധ സ്‌കൂളികളെ ഉൾപ്പെടുത്തി നടത്തിയ ക്വിസ് മത്സരത്തിൽ അനാമിക പുരുഷനും അതുല്യ ബിനുവും രണ്ടാം സ്ഥാനം കരസ്ഥമാക്കി. സെന്റ ആന്റൺ വിദ്യാപീഠത്തിലെ പത്താം ക്ലാസ് വിദ്യാർത്ഥികളാണ് ഇരുവരും. പൂവൻപിറ കണ്ണംകുളങ്ങര വീട്ടിൽ പുരുഷന്റെയും ഇന്ദുവിന്റെയും മകളാണ് അനാമിക. വിലങ്ങന്നൂർ ആനിക്കാട്ട് വീട്ടിൽ ബിനുവിന്റെയും രാജിയുടെയും മകളാണ് അതുല്യ.


Post a Comment

0 Comments