പട്ടിക്കാട്. കേരള കോൺഗ്രസിന്റെ 59-ാം ജന്മദിനത്തോടനുബന്ധിച്ച് ഒക്ടോബർ 9ന് പാണഞ്ചേരി മണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങളിൽ പാതക ഉയർത്തി. മണ്ഡലം കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ മണ്ഡലം പ്രസിഡണ്ട് രാജു പാറപ്പുറം പതാക ഉയർത്തി. കൂടാതെ പന്ത്രണ്ടാം വാർഡ് കമ്മിറ്റിക്ക് വാർഡ് പ്രസിഡണ്ട് കെ കെ രവിയുടെ അധ്യക്ഷതയിൽ ജില്ലാ സെക്രട്ടറി തോമസ് മായാലിൽ, പതിമൂന്നാം വാർഡ് കമ്മിറ്റിക്ക് വാർഡ് പ്രസിഡണ്ട് കെ ജി ഐസക്, മൂന്നാം വാർഡ് കമ്മിറ്റിക്ക് വാർഡ് പ്രസിഡണ്ട് ബേബി ഇലവുംതറപ്പിൽ, അഞ്ചാം വാർഡ് കമ്മിറ്റിക്ക് വേണ്ടി മണ്ഡലം ട്രഷറർ ഏലിയാസ് വി.പി, ഏഴാം വാർഡ് കമ്മിറ്റിക്കുവേണ്ടി വാർഡ് പ്രസിഡണ്ട് റോയി നെല്ലിക്കൽ, ഇരുപതാം വാർഡ് കമ്മിറ്റിക്കുവേണ്ടി വാർഡ് പ്രസിഡണ്ട് സലിം കെ എസ് എന്നിവരും പതാക ഉയർത്തി.

.jpeg)
0 Comments