കേരള വ്യാപാരി വ്യവസായി സമിതി ജില്ലാതല മെമ്പർഷിപ്പ് കാമ്പയിൽ സംഘടിപ്പിച്ചു


മണ്ണുത്തി. കേരള വ്യാപാരി വ്യവസായി സമിതി തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെമ്പർഷിപ്പ് കാമ്പയിൻ സംഘടിപ്പിച്ചു. മണ്ണുത്തിയിൽ വെച്ച് നടന്ന പരിപാടിയുടെ ഉദ്ഘാടനം കേരള ബാങ്ക് വൈസ് ചെയർമാൻ എം.കെ കണ്ണൻ നിർവഹിച്ചു. ജില്ലാ പ്രസിജന്റ് ബാബു ആന്റണി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജോയിന്റ് സെക്രട്ടറി ബെന്നി ഇമ്മട്ടി മുഖ്യാതിഥിയായിരുന്നു. ജില്ലാ സെക്രട്ടറി മിൽട്ടൺ ജെ തലക്കോട്ടൂർ, സിപിഎം ഏരിയ സെക്രട്ടറി എം.എസ്. പ്രദീപ്കുമാർ തുടങ്ങിയവർ പങ്കെടുത്തു. പാണഞ്ചേരി സമിതി സെക്രട്ടറി ബാബു കൊള്ളന്നൂർ ആദ്യ മെമ്പർഷിപ്പ് ഏറ്റുവാങ്ങി.



Post a Comment

0 Comments