പട്ടിക്കാട്. ദേശീയപാത വാണിയമ്പാറയിൽ ഉണ്ടായ വാഹനാപകടത്തിൽ മഞ്ഞളി വീട്ടിൽ പരേതനായ പൗലോസ് ഭാര്യ ഏലിയാമ്മ (65) അന്തരിച്ചു. ഇന്ന് രാവിലെ 11 മണിക്കാണ് അപകടം സംഭവിച്ചത്. ദേശീയപാത കുറുകെ കടക്കാൻ ശ്രമിക്കുകയായിരുന്ന ഏലിയാമ്മയെ പാലക്കാട് ഭാഗത്ത് നിന്നും വന്ന കാർ ഇടിച്ചാണ് അപകടം സംഭവിച്ചത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭിവക്കുകയായിരുന്നു. മക്കൾ: ജേക്കബ്, പരേതയായ പ്രീതി, പ്രിയ. മരുമക്കൾ: പരേതയായ റൻസി, പീറ്റർ, ഷാജി ജെ സൈമൺ.


0 Comments