പട്ടിക്കാട്: സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ പരിപാടിയായ യോദ്ധാവിന്റെ പ്രവർത്തനരീതികൾ എല്ലാ സ്‌കൂളുകളിലും എത്തിക്കുന്നതിന്റെ ഭാഗമായി പട്ടിക്കാട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ക്യാമ്പയിൻ സംഘടിപ്പിച്ചു. പ്രശസ്ത സിനിമാതാരം അനീഷ് ജി. മേനോൻ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. ഒരു യോദ്ധാവായി മാതാപിതാക്കൾക്കിടയിലും സമൂഹത്തിലും നന്മയുള്ള പ്രവർത്തനങ്ങൾ നടത്തി മുന്നോട്ടു പോകുവാൻ വിദ്യാർത്ഥികൾ ശ്രമിക്കണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അനീഷ് ജി മേനോൻ പറഞ്ഞു. ക്യാമ്പയിനിന്റെ ഭാഗമായി വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഫ്‌ലാഷ് മോബ് സംഘടിപ്പിച്ചു. തുടർന്ന് ലഹരി വിരുദ്ധ ബോധവൽക്കരണ ഗാനത്തിന് കുട്ടികളുടെ നേതൃത്വത്തിൽ ദൃശ്യാവിഷ്‌കാരവും നൽകി. കരോക്കെ ഗാനമേളയും ഉണ്ടായിരുന്നു. പീച്ചി പോലീസ് സ്‌റ്റേഷൻ ഹൗസ് ഓഫീസർ കെ സി ബൈജു ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. ജനമൈത്രി പോലീസ് ഓഫീസർ ഫ്രിൻസൻ, സ്‌കൂൾ പ്രിൻസിപ്പാൾ സിന്ധുഷ എസ്, പ്രധാന അധ്യാപിക എ എം സീമ, പി.ടി.എ പ്രസിഡൻറ് ജയ്‌സൻ സാമുവൽ, സ്‌കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പ് ചെയർമാൻ പി വി സുദേവൻ, എം പി ടി എ പ്രസിഡന്റ് സുനിത രവികുമാർ, സീനിയർ അധ്യാപിക രേണുക എം, സ്റ്റാഫ് സെക്രട്ടറി സിനിമോൾ ടി.ഇ, പിടിഎ എം പി ടി എ അംഗങ്ങൾ, അധ്യാപകർ എന്നിവർ സമാപന പരിപാടിയിൽ പങ്കെടുത്തു.


0 Comments