കണ്ണാറ. എയ്ഡഡ് അപ്പർ പ്രൈമറി സ്‌കൂളിൽ ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ചു ഭക്ഷ്യ മേള സംഘടിപ്പിച്ചു. സ്‌കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പ് കൺവീനർ എ.പി സാബു മേള ഉദ്ഘാടനം ചെയ്തു. കുട്ടികൾ ഭക്ഷണം പങ്കുവെക്കേണ്ടതിന്റെ ആവശ്യകതയും ഭക്ഷണം പാഴാക്കരുതെന്ന ഉപദേശവും ഉദ്ഘാടന പ്രസംഗത്തിൽ കുട്ടികൾക്ക് നൽകി. സ്‌കൂൾ പ്രധാനാധ്യാപിക മേഴ്‌സി വർഗീസ് പി, എസ്ആർജി കൺവീനർ ചിത്രലേഖ എന്നിവർ സംസാരിച്ചു. സ്‌കൂളിലെ മുഴുവൻ വിദ്യാർത്ഥികളും വിവിധ വിഭവങ്ങൾ കൊണ്ടുവന്നു.


0 Comments