തൃശൂർ. ലൈറ്റ് ആന്റ് സൗണ്ട് എഞ്ചിനീയറിങ് പ്രൊപ്രൈറ്റേഴ്‌സ് ഗിൽഡ് 12-ാമത് ജില്ലാ സമ്മേളനം ഒക്ടോബർ 20ന് ഷാജു ജോസഫ് നഗറിൽ വെച്ച് നടക്കും. വൈകീട്ട് 6ന് നടക്കുന്ന പൊതുസമ്മേളനം റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും. എം.പി ടി.എൻ പ്രതാപൻ, തൃശൂർ മേയർ എം.കെ.വർഗീസ് തുടങ്ങിയവർ മുഖ്യാതിഥികളായി പങ്കെടുക്കും. പ്രസിഡന്റ് റാഫി കെ.ആർ, സെക്രട്ടറി ജോയ് സി.എൽ., ട്രഷറർ ജയേഷ് ടി.ജി., പ്രോഗ്രാം കൺവീനർ ജൂബി ജോസ് തുടങ്ങിയവർ നേതൃത്വം നൽകും.


0 Comments