സുഭിക്ഷകേരളം ജനകീയ മത്സ്യകൃഷി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു


പാണഞ്ചേരി:  ഫിഷറീസ് വകുപ്പിന്റെ സുഭിക്ഷ കേരളം ജനകീയ മത്സ്യകൃഷി (202223)    പദ്ധതിയിലേക്ക് പാണഞ്ചേരി പഞ്ചായത്തിലെ കർഷകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഘടക പദ്ധതിയായ വിശാല കാർപ്പ് മത്സ്യകൃഷി പദ്ധതി പ്രകാരം സൗജന്യമായി കാർപ്പ് മത്സ്യ കുഞ്ഞുങ്ങളെ നൽകുന്ന പദ്ധതിയിലേക്ക് ഒരു സെന്റ് മുതൽ കുളങ്ങളുള്ള വ്യക്തികൾക്ക് അപേക്ഷിക്കാം. അപേക്ഷകൾ പഞ്ചായത്ത് ഫ്രണ്ട് ഓഫീസിൽ നിന്നും വാങ്ങി പൂരിപ്പിച്ച് ആധാർ കാർഡ് കോപ്പി, കരമടച്ച രശീത്  കോപ്പി, വാർഡ് നമ്പർ, ഫോൺ നമ്പർ സഹിതം  ഫ്രണ്ട് ഓഫീസിൽ സമർപ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 20 കൂടുതൽ വിവരങ്ങൾക്ക് :   7736949204



Post a Comment

0 Comments