ഡിവൈഎഫ്‌ഐ കാൽനട പ്രചരണ ജാഥയ്ക്ക് വാണിയമ്പാറയിൽ തുടക്കമായി


പട്ടിക്കാട്. തൊഴിലില്ലായ്മക്ക് എതിരെ ഡിവൈഎഫ്‌ഐ നവംബർ 3ന് നടത്തുന്ന പാർലമെന്റ് മാർച്ചിന് മുന്നോടിയായി ഡിവൈഎഫ്‌ഐ മണ്ണുത്തി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാൽനട പ്രചരണ ജാഥ നടത്തുന്നു. ജാഥയുടെ ഉദ്ഘാടനം വാണിയമ്പാറയിൽ ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗം ഗ്രീഷ്മ അജയഘോഷ് നിർവഹിച്ചു. ജാഥ ക്യാപ്റ്റൻ മനു പുതിയാമഠം, മാനേജർ നിബിൻ ശ്രീനിവാസൻ, ഡിവൈഎഫ്‌ഐ പാണഞ്ചേരി മേഖല സെക്രട്ടറി സരുൺ തുടങ്ങിയവർ പ്രസംഗിച്ചു. ഒക്ടോബർ 14,15,16 തിയ്യതികളിലാണ് ജാഥ വിവിധ പ്രദേശങ്ങളിൽ പ്രചരണം നടത്തുന്നത്.



Post a Comment

0 Comments