'സജ്ജം' ദുരന്തനിവാരണ സാക്ഷരതാ പരിപാടിക്ക് തുടക്കമായി


പട്ടിക്കാട്. സമൂഹത്തിൽ ദുരന്ത പ്രതിരോധാവബോധം വളർത്താനായി  സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നടപ്പിലാക്കുന്ന സജ്ജം പരിപാടിക്ക് തുടക്കമായി. ദുരന്ത ലഘൂകരണ ദിനാചരണത്തിന്റെ ഭാഗമായി ഒക്ടോബർ 13ന് ദുരന്ത നിവാരണ അതോറിറ്റി സംഘടിപ്പിക്കുന്ന വിവിധ പരിപാടികളുടെ ഉദ്ഘാടനം പട്ടിക്കാട് ഗവ. എൽ.പി സ്‌കൂളിൽ റവന്യൂ മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്തു. എല്ലാ സ്‌കൂളുകളിലും ദുരന്തനിവാരണ പ്ലാനുകൾ നടപ്പാക്കാനായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും യൂണിസെഫും സംയുക്തമായി വികസിപ്പിച്ച 'ഉസ്‌കൂൾ' ആപ്പിന്റെ പ്രകാശനം എം.പി ടി.എൻ.പ്രതാപൻ നിർവഹിച്ചു. സംസ്ഥാന ദുരിതാശ്വാസ കമ്മീഷണർ ഡോ.ജയതിലക് ഐഎഎസ്, ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഉപാധ്യക്ഷനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി.കെ ഡേവിസ് മാസ്റ്റർ, ഡോ. ശേഖർ എൽ. കുര്യാക്കോസ്, ജില്ലാ ദുരന്തനിവാരണ അതോറിറ്റി അധ്യക്ഷ ഹരിത വി.കുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ രവി, പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി.രവീന്ദ്രൻ, ജില്ലാ പഞ്ചായത്തംഗം കെ.വി.സജു, ബ്ലോക്ക് പഞ്ചായത്തംഗം രമ്യ രാജേഷ്, വാർഡ് മെമ്പർ ആനി ജോയി, ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ടി.വി മദന മോഹനൻ എന്നിവർ പ്രസംഗിച്ചു.



Post a Comment

0 Comments