സ്‌കൂളുകളിൽ ഡി.എം ക്ലബ്ബുകൾ രൂപീകരിക്കും


പട്ടിക്കാട്. ദുരന്ത ലഘൂകരണ പ്രവർത്തനങ്ങൾക്ക് പുതിയ തലമുറയെ സന്നദ്ധരാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ സ്‌കൂളുകളിൽ ഡിസാസ്റ്റർ മാനേജ്‌മെന്റ് ക്ലബ്ബുകൾ രൂപീകരിക്കാൻ ഒരുങ്ങുകയാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി.  40 കുട്ടികൾ വീതം ഉൾപ്പെടുന്ന ക്ലബ്ബുകൾ സ്‌കൂളുകളിൽ രൂപീകരിക്കും. ആഴ്ചകൾ തോറും ദുരന്ത ലഘൂകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ക്ലബ്ബിലെ അംഗങ്ങളായ കുട്ടികൾക്ക് അറിവും പരിശീലനവും നൽകും. വേണ്ടത്ര മുൻകരുതൽ നടത്താനോ , മുന്നറിയിപ്പുകൾ നൽകുന്നതിനോ രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനോ ഒക്കെ പ്രയോഗികമായ അറിവും സന്നദ്ധതയും കുട്ടികളിൽ വളർത്തിയെടുക്കാൻ ഡിഎം ക്ലബ്ബുകൾക്ക് കഴിയുമെന്ന് മന്ത്രി കെ രാജൻ പറഞ്ഞു.



Post a Comment

0 Comments