പാണഞ്ചേരിയിൽ ബൈക്ക് അപകടം: യുവാവിന് ഗുരുതരപരിക്ക്


പട്ടിക്കാട്. ദേശീയപാത പാണഞ്ചേരിയിൽ ബൈക്ക് അപകടത്തിൽപ്പെട്ട് വടക്കുഞ്ചേരി ചീരക്കുഴി അസീസ് (40) ന് ഗുരുതരമായി പരിക്കേറ്റു. കാലിന് ഗുരുതര പരിക്കേറ്റ അസീസിനെ തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 7 മണിയോടെയാണ് അപകടമുണ്ടായത്.  വടക്കുഞ്ചേരിയിൽ നിന്നും തൃശ്ശൂരിലേക്കുള്ള യാത്രാമധ്യേയാണ് അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട ബൈക്ക് ദേശീയപാതയിലെ ഡിവൈഡറിൽ ഇടിച്ചാണ് അപകടം. മറ്റു വാഹനങ്ങൾ ഒന്നും അപകടത്തിൽ പെട്ടിട്ടില്ല.



Post a Comment

0 Comments