പട്ടിക്കാട്. ലഹരിമുക്ത കേരളം പരിപാടിയുടെ ഭാഗമായി പട്ടിക്കാട് ഗവ എൽപി സ്‌കൂളിൽ വെച്ച് ലഹരി വിരുദ്ധ കാമ്പയിൻ സംഘടിപ്പിച്ചു. വാർഡ് മെമ്പർ ആനി ജോയ് കാമ്പയിൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പി.ജെ അജി അധ്യക്ഷത വഹിച്ചു. അധ്യാപിക നിഷ ലഹരി വിരുദ്ധ പ്രതിജ്ഞ വിദ്യാർത്ഥികൾക്ക് ചൊല്ലിക്കൊടുത്തു. സ്‌പെഷ്യൽ എഡ്യൂക്കേറ്റർ അഞ്ജന ടീച്ചർ കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി. 'Say No to Drugs' എന്ന മുദ്രാവാക്യം മുഴക്കി ലഹരിക്കെതിരെ പോരാടുമെന്ന് വിദ്യാർത്ഥികൾ ഉറപ്പ് നൽകി. ഹെഡ്മിസ്ട്രസ് നിർമ്മലാദേവി, മദർ പിടിഎ പ്രസിഡന്റ് അജിത സുധീഷ്, പിടിഎ പ്രതിനിധികളായ വിപിൻ, ലിനി, ദിനേശ്, അനിൽകുമാർ, രതീബ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.


0 Comments