അറിയിപ്പുകൾ / ജോലി ഒഴിവുകൾ


ടെക്‌നിക്കൽ അസിസ്റ്റൻറ് ഒഴിവ്
സംസ്ഥാന സർക്കാരിന്റെ നവകേരളം കർമ്മ പദ്ധതിയിൽ ജില്ലയിൽ കരാർ അടിസ്ഥാനത്തിൽ ടെക്‌നിക്കൽ അസിസ്റ്റൻറ്റിനെ നിയമിക്കുന്നു. കമ്പ്യൂട്ടർ ബിരുദം അല്ലെങ്കിൽ ബിരുദവും ഒപ്പം കമ്പ്യൂട്ടർ സയൻസിൽ ഗവ. അംഗീകൃത ഡിപ്ലോമയും ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 40 വയസ്സ്. വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡാറ്റയും സർട്ടിഫിക്കറ്റകളുടെ പകർപ്പും ഫോൺ നമ്പറും സഹിതം ഈ മാസം 20നകം ജില്ലാ നവകേരളം കർമ്മ പദ്ധതി കോർഡിനേറ്റർക്ക് സമർപ്പിക്കേണ്ടതാണ്. അപേക്ഷ അയ്യക്കേണ്ട വിലാസം: ജില്ലാ കോർഡിനേറ്റർ, നവകേരളം കർമ്മ പദ്ധതി, നമ്പർ (105) രണ്ടാം നില, തൃശ്ശൂർ കളക്ട്രേറ്റ്, അയ്യന്തോൾ പി.ഒ, തൃശൂർ 680003. ഫോൺ : 9895897132. ഇമെയിൽ :hkmthrissur@gmail.com

പൊലീസ് കോൺസ്റ്റബിൾ കായിക ക്ഷമതാ പരീക്ഷ
തൃശൂർ ജില്ലയിൽ പൊലീസ് വകുപ്പിൽ പൊലീസ് കോൺസ്റ്റബിൾ (കാറ്റഗറി നമ്പർ: 530/19) തസ്തികയുടെ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്കായുള്ള 
ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും ഒക്ടോബർ 11 മുതൽ 29 വരെയുള്ള പ്രവൃത്തിദിവസങ്ങളിൽ നടക്കും. ഡിഎച്ച്ക്യു ക്യാമ്പ് പരേഡ് ഗ്രൗണ്ട് രാമവർമ്മപുരംതൃശൂർ, ഇന്ത്യ റിസർവ് ബറ്റാലിയൻ ഗ്രൗണ്ട് രാമവർമ്മപുരംതൃശൂർ, ഡിസ്ട്രിക് ആർമ്ഡ് റിസർവ് പൊലീസ് പരേഡ് ഗ്രൗണ്ട്, കല്ലേക്കാട്പാലക്കാട്, കെഎപി 11 ബറ്റാലിയൻ പൊലീസ് ഗ്രൗണ്ട്മുട്ടിക്കുളങ്ങര പാലക്കാട് എന്നീ 4 ഗ്രൗണ്ടുകളിലായാണ് നടത്തുക. കായികക്ഷമതാ പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റ് ഉദ്യോഗാർത്ഥികളുടെ പ്രൊഫൈലിൽ ലഭ്യമാണ്. അർഹരായവർ www.kerala.psc.gov.in എന്ന വെബ്‌സൈറ്റിൽ അവരുടെ പ്രൊഫൈലിൽ നിന്ന് ഹാജരാക്കേണ്ട അഡ്മിഷൻ ടിക്കറ്റ്, മറ്റ് നിർദ്ദേശങ്ങൾ എന്നിവ ഡൗൺലോഡ് ചെയ്ത് രാവിലെ 5 മണിക്ക് മുൻപായി നിശ്ചിത കേന്ദ്രത്തിൽ എത്തണം.

കൃഷി ദർശൻ : കർഷക അദാലത്തിന് അപേക്ഷിക്കാം
കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഒല്ലൂക്കര ബ്ലോക്കിൽ  നടത്തുന്ന കൃഷി ദർശൻ പരിപാടിയോടനുബന്ധിച്ച് 29 ന് നടത്തുന്ന കർഷക അദാലത്തിലേക്ക് അപേക്ഷിക്കം.
കാർഷിക മേഖലയുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കുള്ള പരാതികൾ പരിഹരിക്കുന്നതിനായാണ് ഒക്ടോബർ 29ന് കൃഷിമന്ത്രി പി പ്രസാദ് മണ്ണുത്തി വെറ്റിനറി കോളേജിൽ വച്ച് കർഷക ആദാലത്ത് നടത്തുന്നത്. അദാലത്തിൽ പരിഗണിക്കപ്പെടേണ്ട അപേക്ഷകൾ ഒക്ടോബർ 15വരെ കൃഷിഭവനുകളിൽ സ്വീകരിക്കും.

സ്‌പോട്ട് അഡ്മിഷൻ
കേരള സർക്കാർ പട്ടികജാതി വികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന കേരള സർക്കാർ സ്ഥാപനമായ നടത്തറ ഗവ.ഐടിഐയിൽ ഒരു വർഷ എൻസിവിടി അഫിലിയേഷൻ ഉള്ള കാർപെന്റെർ ട്രേഡിൽ എസ് സി, എസ് ടി വിഭാഗത്തിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ ആരംഭിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോ. 30. ഫോൺ: 04872370948, 9497366243, 7012041004


Post a Comment

0 Comments