പട്ടിക്കാട്. പാണഞ്ചേരി പഞ്ചായത്തിലെ ഹരിതകർമ്മസേനയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും മോണിറ്റർ ചെയ്യുന്നതിനുമായി നടപ്പിലാക്കുന്ന പുതിയ ആപ്ലിക്കേഷനാണ് ഹരിത മിത്രം. ഹരിതമിത്രം ആപ്പിന്റെ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ നിർവഹിച്ചു. ആരോഗ്യാസ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൻ കെ.വിഅനിത അധ്യക്ഷയായി. ക്യൂ ആർ സ്കാൻ കോഡിന്റെ പ്രകാശനം വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഇ.ടി ജലജനും നിർവഹിച്ചു. പഞ്ചായത്ത് സെക്രട്ടറി പി.ആർ ജോൺ, അസി.സെക്രട്ടറി സെറീന, വിഇഒ സിബി തോമസ്, കുടുംബശ്രീ ചെയർപേഴ്‌സൻ ഉഷ മോഹനൻ , വൈസ് ചെയർപേഴ്‌സൻ മിനി ജോണി, ഹരിതകർമ്മ സേനാംഗങ്ങൾ, ആപ്ലിക്കേഷൻ തയ്യാറാക്കിയ കെൽട്രോണിലെ ജീവനക്കാർ എന്നിവർ പങ്കെടുത്തു.


0 Comments