പട്ടിക്കാട്. പാണഞ്ചേരിയിലും പീച്ചിറോഡ് ജങ്ഷനിലും ദേശീയപാതയോരത്തെ കാനകൾ നിർമ്മിച്ചിട്ടും ടാറിങ് നടത്താതെ ദേശീയപാത അധികൃതർ. ദേശീയപാതയിൽ നിന്നും പാണഞ്ചേരി, ചെമ്പൂത്ര ഭാഗങ്ങളിലേയ്ക്ക് സർവ്വീസ് റോഡിൽ നിന്നും ഇറങ്ങുന്ന ഭാഗത്താണ് ടാറിങ് നടത്താത്തത്. ഈഭാഗങ്ങളിൽ കാന നിർമ്മാണത്തിനായി റോഡുകൾ വെട്ടിപ്പൊളിച്ചിരുന്നു. കാനയുടെ പണികൾ കഴിഞ്ഞിട്ടും റോഡ് ടാറിങ് നടത്താതെ ഉപേക്ഷിച്ച നിലയിലാണ്. റോഡ് തകർ്ന്നിരിക്കുന്നത് കാരണം ഈ വഴിയിലൂടെ വാഹനങ്ങൾക്ക് ദേശീയപാതയിലേക്ക് പ്രവേശിക്കാൻ കഴിയാത്ത സാഹചര്യമാണ്. നിരവധി
വാഹനങ്ങൾക്ക് കടന്നുപോകേണ്ട ഈ വഴികളുടെ തകർച്ച പരിഹരിക്കാത്തതിൽ ജനങ്ങൾ വലിയ പ്രതിഷേധത്തിലാണ്. കരാർ കമ്പനി അധികൃതരാകട്ടെ കാന പണിക്ക് ശേഷം ഈ ഭാഗത്തേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല. മുടിക്കോട് സെന്ററിൽ ചാത്തംകുളം റോഡിൽ ടാറിങ് നടത്തിയിരുന്നെങ്കിലും ഒരാഴ്ചക്കുള്ളിൽ റോഡ് വീണ്ടും തകർന്നു. ഒട്ടും ഗുണമേന്മയില്ലാതെയാണ് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ വേണ്ടി കരാർ കമ്പനിക്കാർ ടാറിങ് നടത്തുന്നത്. അടിയന്തരമായി റോഡുകൾ ടാറിങ് നടത്തണം എന്നാവശ്യപ്പെട്ട് വാർഡ് മെമ്പർമാരായ ജയകുമാർ ആദംകാവിൽ, സാവിത്രി സദാനന്ദൻ എന്നിവർ ചേർന്ന് തഹസിൽദാർ മുഖേന താലൂക്ക് വികസന സമിതിക്ക് പരാതി നൽകി.



0 Comments