കരിപ്പക്കുന്ന് മാർ ബസേലിയോസ് ഓർത്തഡോക്‌സ് സിറിയൻ പള്ളിയിൽ ഓർമ്മ പെരുന്നാൾ ആഘോഷിച്ചു


പട്ടിക്കാട്. കരിപ്പക്കുന്ന് മാർ ബസേലിയോസ് ഓർത്തഡോക്‌സ് സിറിയൻ പള്ളിയിൽ പരിശുദ്ധ മാർ ബസേലിയോസ് ബാവയുടെ ഓർമ്മപ്പെരുന്നാൾ ആഘോഷിച്ചു. സെപ്റ്റംബർ 30 ഒക്ടോബർ 1 2 3 തീയതികളിലായാണ് പെരുന്നാൾ ആഘോഷിച്ചത്. ഒക്ടോബർ 2 ഞായറാഴ്ച സന്ധ്യ നമസ്‌കാരത്തിന് ശേഷം പള്ളിയങ്കണത്തിൽ നിന്നും വാദ്യ മേളങ്ങളോടുകൂടി ആരംഭിച്ച പ്രദക്ഷിണം പീച്ചി റോഡിലെ എംജിഎം കുരിശിങ്കലിലും തിരികെ പള്ളിയിലും എത്തി സമാപിച്ചു. പള്ളി വികാരി ഫാ: ഡേവിസ് തങ്കച്ചൻ, സെക്രട്ടറി വർഗീസ്, പൗലോസ് കൈപ്പനാൽ എന്നിവർ തിരുനാൾ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.



Post a Comment

0 Comments