പട്ടിക്കാട്. ഫ്രണ്ട്‌സ് ആർട്‌സ് & സ്‌പോർട്‌സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ സേവന വാരാചരണവും, വന്യജീവി വാരാചരണവും സംഘടിപ്പിച്ചു. പട്ടിക്കാട് ഒന്നാംകുന്ന്, രണ്ടാംകുന്ന് പ്രദേശങ്ങളിൽ സഞ്ചാരികളും മറ്റും ഉപയോഗശേഷം വലിച്ചെറിഞ്ഞ പ്ലാസ്റ്റിക്, ചില്ല് കുപ്പികൾ മറ്റു അവശിഷ്ടങ്ങൾ ക്ലബ്ബ് പ്രവർത്തകരുടെ നേതൃത്വത്തിൽ സമാഹരിച്ച് നിർമാർജനം ചെയ്തു. പീച്ചി പോലീസ് സ്‌റ്റേഷൻ ഹൗസ് ഓഫീസർ കെ സി ബൈജു മാലിന്യ സമാഹരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ക്ലബ്ബ് പ്രസിഡന്റ് ടിനു ആൻറണി അധ്യക്ഷത വഹിച്ച പരിപാടിയിൽ
ഡെപ്യൂട്ടി ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ ടി കെ ലോഹിതാക്ഷൻ മുഖ്യ അതിഥിയായിരുന്നു. ക്ലബ് വൈസ് പ്രസിഡന്റ് ജോബി പറപ്പുള്ളി, വാർഡ് മെമ്പർ ആനി ജോയ്, വൈസ് മെൻ ഇന്റർ നാഷണൽ തൃശൂർ ഡിസ്ട്രിക്ട് ഗവർണർ അരവിന്ദാക്ഷൻ, ക്ലബ് സെക്രട്ടറി ശ്രീകാന്ത് ചീനികാട്ടിൽ, ജനമൈത്രി പോലീസ് എസ്.സി പി.ഒ ഫ്രിൻസെൻ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എ സാലി, ബീറ്റ് ഫോറസ്റ്റ് ഓഫീസർ എം.ബി രാജീവ്, വൈസ് മെൻസ് ക്ലബ് ഓഫ് പീച്ചി ഭാരവാഹികളും പരിപാടിയിൽ സംബന്ധിച്ചു.


0 Comments