തൃശൂർ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ നവംബർ11ന് രാവിലെ 9.30ന് ചെമ്പുക്കാവിലുള്ള ജവഹർ ബാലഭവനിൽ 'പ്രതീക്ഷ 2022' ജോബ് ഫെയർ നടത്തുന്നു. സ്വകാര്യമേഖലയിലെ 20ൽ അധികം പ്രമുഖ സ്ഥാപനങ്ങൾ പങ്കെടുക്കുന്ന മേളയിൽ 1000ത്തിലധികം ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. താല്പര്യമുള്ളവർ അന്നേ ദിവസം രാവിലെ 9.30ന് ജവഹർ ബാലഭവനിൽ റിപ്പോർട്ട് ചെയ്യണം. പ്രവേശനം സൗജന്യമാണ്.


0 Comments