പട്ടിക്കാട്. ഓൾ കേരള ടൈലേഴ്‌സ് അസോസിയേഷൻ (എ.കെ.ടി.എ) ചുവന്നമണ്ണ യൂണിറ്റ് കൺവെൻഷൻ പട്ടിക്കാട് പാണഞ്ചേരി സൊസൈറ്റി ഹാളിൽ വച്ച് നടന്നു. യൂണിറ്റ് പ്രസിഡൻറ് ശ്രീനിവാസൻ അധ്യക്ഷത വഹിച്ച കൺവെൻഷൻ ജില്ലാ കമ്മിറ്റി അംഗം പങ്കജം ബാലൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷററും സംസ്ഥാന കമ്മിറ്റി അംഗവുമായ പി എം പുഷ്പകുമാരി, സെക്രട്ടറി രമാദേവി, ട്രഷറർ ബിന്ദു കെ വി എന്നിവർ റിപ്പോർട്ടുകളും വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി ടി എ ജയ, പ്രസിഡൻറ് ടി ജെ സണ്ണി, സിനിമോൾ പി പി, സജിത എന്നിവർ പങ്കെടുത്ത് സംസാരിച്ചു. ചുവന്നമണ്ണ് യൂണിറ്റിന്റെ പുതിയ പ്രസിഡണ്ടായി ഉഷ കുമാരി പുഷ്‌കരനെയും, വൈസ് പ്രസിഡണ്ടായി എബിൻ ഗോപുരത്തിനെയും തിരഞ്ഞെടുത്തു. മാരകമായ ലഹരി മരുന്നുകൾ സ്‌കൂൾ കുട്ടികളിൽ എത്തിക്കുന്നവരെ കണ്ടെത്തി അവർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കണമെന്ന് കൺവെൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. നിത്യോപയോഗ സാധനങ്ങളുടെ വിലവർധനവ് നിയന്ത്രിക്കുന്നതിന് കേന്ദ്ര സംസ്ഥാന സർക്കാരുകൾ നടപടി സ്വീകരിക്കണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു.


0 Comments