പട്ടിക്കാട്: ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി കുടുംബശ്രീയുടെയും ജാഗ്രത സമിതിയുടെയും ആഭിമുഖ്യത്തിൽ ബാലസഭ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് റാലിയും ഗോൾ ചലഞ്ചും നടത്തി.
പാണഞ്ചേരി പഞ്ചായത്ത് ഓഫീസിൽ നിന്നും ആരംഭിച്ച ലഹരി ബോധവൽക്കരണ റാലി പീച്ചി പോലീസ് സ്‌റ്റേഷൻ പരിസരത്ത് എത്തി തിരിച്ച് പഞ്ചായത്ത് ഓഫീസിൽ സമാപിച്ചു. തുടർന്ന് നടന്ന ഫുട്‌ബോൾ ചലഞ്ച് പഞ്ചായത്ത് വൈസ് പ്രസിഡൻറ് സാവത്രി സദാനന്ദൻ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ചെയർപേഴ്‌സൺ ഉഷ മോഹൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി സെറീന അലി, കുടുംബശ്രീ വൈസ് ചെയർ പേഴ്‌സൺ മിനി ജോണി, കുടുംബശ്രീ ബ്ലോക്ക് കോർഡിനേറ്റർ ജ്യോത്സന, വാർഡ് മെമ്പർമാരായ അനീഷ് മേക്കര, ഷൈലജ വിജയകുമാർ, ആനി ജോയി, കുടുംബശ്രീ ജൻഡർ കമ്മ്യൂണിറ്റി കൗൺസിലർ മേരി സണ്ണി, ജാഗ്രത സമിതി കമ്മ്യൂണിറ്റി വുമൺ ഫെസലിക്കേറ്റർ സ്‌നേഹ, ബാല സഭ റിസോഴ്‌സ് പേഴ്‌സൺ അനുപമ അനിൽകുമാർ, കമ്മ്യൂണിറ്റി വോളന്റീയർ ജയ്‌നി കെ ബേബി, കുടുംബശ്രീ, സിഡിഎസ് മെമ്പർമാരും പരിപാടിയിൽ പങ്കെടുത്തു.


0 Comments